Wednesday, January 21, 2015

കണ്ണട

കണ്ണട
ഡോള്‍ബിയുടെ മനസ്സില്‍ മുഴുവന്‍ ടെന്‍ഷന്‍ ആയിരുന്നു.
ഇനി ഡോക്ടര്‍ ചോദിക്കുമോ ലെന്‍സിലൂടെ നോക്കിയപ്പോ കണ്ടതെന്താണെന്ന്, അവന്‍ രണ്ടു മൂന്നാവര്‍ത്തി കണ്ണ് വെട്ടി, മുഴുവനായി മിഴിച്ച് ലെന്സിലെക്ക് കൂര്‍മ്മമായ് നോക്കികൊണ്ടിരുന്നു, എന്തോ ഒരു സാധനം കണ്ണിലേക്ക് ചേര്‍ന്ന് വരും, മനസ്സില്‍ പതിയും മുന്പ് തിരിച്ച് പോകും. കഷ്ടിച്ച് തല മാത്രം വെക്കാവുന്ന ആ വെളുത്ത യന്ത്രം ഓഫ്‌ ചെയ്തു ഡോക്ടര്‍ എണീക്കാന്‍ പറഞ്ഞു. ഇതിനിടയില്‍ ഡോക്ടര്‍ ലെന്‍സില്‍ കണ്ടത് എന്താണ് എന്ന് ചോദിച്ചാല്‍ പറയാനായി മനസ്സില്‍ ഒരുത്തരവും കരുതിവെച്ചു.
ഡോക്ടര്‍ ഒന്നും ചോദിച്ചില്ല എന്ന് മാത്രമല്ല രാശി വെക്കാന്‍ പണിക്കര്‍ വരയ്ക്കുന്ന കള്ളികളിലെ ആര്‍ക്കും മനസ്സിലാകാത്ത , നമ്മള്‍ ഉച്ചരിക്കാന്‍ ശ്രമിച്ചാല്‍ നല്ല മുട്ടന്‍ തെറികള്‍ ആയി പോകാവുന്ന അക്ഷരങ്ങള്‍ ചുവരില്‍ നിരന്നു വന്നു.
ക , സ , മ പ
സ്ഥിരമായി നാട്ടുകാര്‍ വിളിക്കുന്ന പല തെറികളോടും ചേര്‍ന്ന് നിക്കുന്ന ആ അക്ഷരങ്ങള്‍ സിമ്പിള്‍ ആയിട്ട് വായിച്ചു കൊടുത്തു ഡോള്‍ബി അവടെ സ്കോര്‍ ചെയ്തു.
ഡോക്ടര്‍ ഗൌരവത്തോടു കൂടി എന്തോ ഒരു സുന യില്‍ അമര്‍ത്തിയപ്പോള്‍ മുകളിലത്തെ പഴയ വലിയ അക്ഷരങ്ങള്‍ താഴേക്ക്‌ പോയി കുളിച്ചു കുട്ടപ്പന്‍ മാരായ ചെറിയ ടീമുകള്‍ വന്നു നിരന്നു നിന്നു.
ഋ ഫ ഷ ഹ
ഇത് കണ്ടപ്പോള്‍ ഡോള്ബിക്ക് ആകാശത്ത് നിന്ന് നാല് ഉല്‍ക്കകള്‍ വന്നു സ്വന്തം തലയില്‍ വീണ ഒരു ഫീലിംഗ് ആയിരുന്നു , കാരണം ഈ നാലു സാധനങ്ങള്‍ തമ്മില്‍ വേര്‍തിരിചെടുക്കാനും അത് വായിക്കാനും ഓനെ കൊണ്ടു കഴിയില്ലാരുന്നു എന്ന് മാത്രമല്ല ആ ഉല്‍ക്കകള്‍ വെച്ച് വരുന്ന വാക്കുകള്‍ പോലും ഉപയോഗിക്കാറില്ല.
വായിക്കാന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ മാനം കപ്പല് കേറും,
അറിയില്ല എന്നതിന് പകരം, വായിക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞു മൂപ്പര്‍ തടിയൂരി.
കോടീശ്വരന്‍ കളിയില്‍ രണ്ടാമത്തെ റൌണ്ടില്‍ തന്നെ പുറത്തായ ആളോട് ഗോപി അണ്ണന് തോന്നുന്ന സഹതാപം പോലെ ഒന്ന് കാണിച്ചു ഡോക്ടര്‍ ഏതോ കണ്ണട പീടികക്കാര്‍ വെറുതെ കൊടുത്ത ചെറിയ ബുക്കില്‍ കണ്ണടയുടെ സൈസ് കുത്തി കുറിച്ച് കൊടുത്തു.
കണ്ണട വാങ്ങാന്‍ പോയി ഒരു മണിക്കൂര്‍ കാത്തിരിപ്പിനു ശേഷം കണ്ണടയും കൂടെ ഡോക്ടര്‍ കൊടുത്ത പേപ്പറും കിട്ടി. വടക്കാഞ്ചേരി ടൌണില്‍ എത്തിയപ്പോള്‍ പതുക്കെ കണ്ണട ബാഗില്‍ നിന്നും എടുത്തു.
രണ്ടാമത്തെ ലൈന്‍ പോലും കാണാന്‍ പറ്റാത്ത ആള്‍ക്ക് ഡോക്ടറുടെ വക മുട്ടന്‍ പണി, പഴയ ഗോലി സോഡാ ചില്ല് പോലെയുള്ള ഒന്നൊന്നര മൊതല് തന്നെ കിട്ടി.
ഡോള്‍ബി നാലു പാടും നോക്കി ഒരു പരിഷ്കാരിയെ പോലെ കണ്ണട വെച്ചു.
കുളത്തില്‍ മുങ്ങാം കുഴി ഇട്ടു പോയി കണ്ണ് തുറന്ന അവസ്ഥ. ഒന്നും കാണാനില്ല എന്ന് മാത്രമല്ല ആകെ കൂടി ഒരു വയ്യായ്ക ഇല്ലായ്ക., ഒരു തലകറക്കം, ദേഹ ക്ഷയം, അപ്പൊ തന്നെ ഒരു ബോധക്ഷയം കണ്ണ് തുറന്നപ്പോള്‍ നാട്ടുകാര്‍ കണ്ണട വെച്ച പരിഷ്കാരിയെ നോക്കി നിക്കുന്നു, ചിരിക്കുന്നു അതോടു കൂടി മാനഹാനിയും.
പോകുന്ന പോക്കില്‍ തന്നെ ബസില്‍ നിന്ന് ആ കണ്ണട അകമല കാട്ടിലേക്ക് വെലിച്ചെറിയുകയും,കണ്ണടയോടുള്ള ദേഷ്യവും, കണ്ണ് ഡോക്ടറെ എവടെ കണ്ടാലും കല്ലെടുത്ത്‌ എറിയാനുള്ള ഉപോല്പുലകമായ പ്രവണതയും അന്ന് മുതാലാണ് ഡോള്‍ബിയില്‍ കണ്ടു തുടങ്ങിയത്
.
കണ്ണട എന്ന കവിത എഴുതിയ മുരുഗന്‍ കാട്ടാക്കട ആണത്രേ ഏറ്റവും വലിയ ശത്രു. കണ്ണിന്‍റെ മുന്പിലെങ്ങാന്‍ വന്നു പെട്ടാല്‍ കവിക്കും കിട്ടും കല്ലേറ്.

Wednesday, January 7, 2015

നാന്‍ തമിഴന്‍ അല്ലൈ

മ്മടെ ഫേസ്ബുക്കിലേക്ക്..

Total Pageviews

നോക്കിയവര്‍